മലപ്പുറം: ജിഷ്ണുവിന്റെ കുടുംബത്തോട് പോലീസ് കാണിച്ച അക്രമം കേരളത്തിനാകെ അപമാനകരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നീതിക്കുവേണ്ടിയാണ് ജിഷ്ണുവിന്റെ അമ്മ മഹിജ പോരാടിയത്. അവരെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുകയാണുണ്ടായതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു.
പോലീസിന്റെ ഭാഗത്തു നിന്നുള്ള ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ അംഗീകരിക്കാനാവില്ല. മകന്‍ നഷ്ടമായ വേദന അറിയിക്കാനാണ് അവര്‍ സമരം നടത്താനായി എത്തിയതെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
്മകനുവേണ്ടി സമരം ചെയ്യുമ്പോള്‍ അവരെ അതിന് അനുവദിക്കേണ്ടതായിരുന്നു. പോലീസ് ആസ്ഥാനത്തിന് മുന്‍പിലുണ്ടായ സംഭവം കേരള മനസാക്ഷിക്കു മുമ്പില്‍ ഒരു ചോദ്യചിഹ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments