തിരുവനന്തപുരം: വന്‍കിട റിസോര്‍ട്ടുകള്‍ ഏറ്റെടുക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചനീക്കുന്ന നടപടിയിലേയ്ക്ക് സര്‍ക്കാര്‍ പ്രവേശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുമെന്നും സര്‍ക്കാര്‍ ഭൂമിയില്‍ പണിത അനധികൃത റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റാതെ സര്‍ക്കാര്‍ മുതലാക്കി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റവന്യു വകുപ്പ് ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ ഭൂമിയെ സംബന്ധിച്ച് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യഥാര്‍ഥ കയ്യേറ്റക്കാരെ രക്ഷപ്പെടുത്താനാണ് രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കുന്നത്. കയ്യേറ്റത്തിനെതിരെ ഇപ്പോള്‍ സമരം നടത്തുന്ന യുഡിഎഫ് കഴിഞ്ഞ അഞ്ചുവര്‍ഷം അനങ്ങിയില്ല. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തുണ്ടായ കയ്യേറ്റങ്ങളും അന്വേഷിക്കുന്നതിന് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മൂന്നാറിലെ അനധികൃത പട്ടയങ്ങള്‍ കണ്ടെത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്. വന്‍കിട കയ്യേറ്റക്കാരുടെ വിശദമായ പട്ടിക തയ്യാറാക്കാന്‍ റവന്യു സെക്രട്ടറി പി.എച്ച് കുര്യനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഒരുമാസത്തിനകം ഈ റിപ്പോര്‍ട്ട് കിട്ടും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളിലേയ്ക്ക് കടക്കും.
Post Your Comments