KeralaLatest NewsNews

വിവാദങ്ങള്‍ ആളിക്കത്തിയ്ക്കാന്‍ വിവാദ മാധ്യമ പ്രവര്‍ത്തക

തിരുവനന്തപുരം: വിവാദങ്ങള്‍ ആളിക്കത്തിയ്ക്കാന്‍ വിവാദ മാധ്യമപ്രവര്‍ത്തക .. അശ്ലീല ഫോണ്‍ സംഭാഷണത്തില്‍ കുടുങ്ങി മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എന്‍.സി.പി നേതാവ് എ.കെ.ശശീന്ദ്രനെതിരെ വിവാദ മാദ്ധ്യമ പ്രവര്‍ത്തക പരാതി നല്‍കി. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് യുവതി പരാതി നല്‍കിയത്. നിരന്തരം ശല്യം ചെയ്തു, ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തി തുടങ്ങീ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. യുവതിയുടെ മൊഴി കോടതി രേഖപ്പെടുത്തി.

നേരത്തെ യുവതിയെ പ്രതിയാക്കി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസും നല്‍കി. പൊലീസ് നോട്ടീസ് നല്‍കിയത് അനുസരിച്ച് ചാനല്‍ സി.ഇ.ഒ ആര്‍.അജിത് കുമാര്‍ അടക്കം ഒമ്പത് പേര്‍ കഴിഞ്ഞ ദിവസം ചോദ്യ ചെയ്യലിന് ഹാജരായി. അതില്‍ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മാദ്ധ്യമ പ്രവര്‍ത്തക ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലാണെന്നായിരുന്നു ചാനലിന്റെ ചുമതലക്കാര്‍ പൊലീസിന് മൊഴി നല്‍കിയത്.

കേസ് ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button