സ്വകാര്യ ഗതാഗത രംഗത്തെ അതികായന്മാരായ യൂബര്‍ ടാക്സി തങ്ങളുടെ ആഭ്യന്തര വിഷയങ്ങള്‍ വളരെ വിരളമായി മാത്രമാണ് വെളിപ്പെടുത്തുക. എന്നാല്‍ ഇതിനു വിരാമമിട്ടു കൊണ്ട് യൂബര്‍ ടാക്സി അധികൃതര്‍, ഡ്രൈവര്‍മാരുടെ അനുഭവവും മനശാസ്ത്രവും മനസിലാക്കാന്‍ തങ്ങളൊരു രഹസ്യാന്വേഷണ വിഭാഗത്തെ നിയമിച്ചുവെന്നു പറഞ്ഞു.
ഡ്രൈവര്‍ക്ക് യാത്രകാരോടുള്ള സമീപനം കൂടുതല്‍ ഊഷ്മളമാകുംതോറും കമ്പനിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് കമ്പനി മേധാവികള്‍ അവകാശപ്പെടുന്നു. ഇതിനുപുറമേ യൂബറിന്റെ നൂതനമാറ്റത്തിനായി ഫ്രീലാൻസ് അധിഷ്ഠിത തൊഴിലാളികളെ കമ്പനി നിയമിച്ചു.
ഇത് കമ്പനിയുടെ തൊഴിലാളി വരുമാന വിഹിതം കുറക്കുവാനും സഹായിക്കും. എന്നാല്‍ സ്ഥിരനിയമനങ്ങള്‍ അല്ലാത്തത് കൊണ്ട് തന്നെ ഇത്തരം ഫ്രീലാന്‍സ് ഡ്രൈവര്‍മാരെ കൃത്യനിഷ്ടത പാലിക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ കമ്പനിക്ക് പരിമിതികളുണ്ട്. ഇത് കൃത്യ സമയത്ത് കൃത്യ സ്ഥലത്ത് നിന്നും യാത്രക്കാരെ സ്വീകരിക്കുക എന്ന യൂബര്‍ ടാക്സിയുടെ ലക്ഷ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു.
ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ഡ്രൈവര്‍മാരുടെ ജോലിസമയം ക്രമീകരിക്കും. ഡ്രൈവര്‍മാരുടെ ജോലിഭാരം ഇതു മൂലം കുറയുമെന്നും അതിനാല്‍ കൃത്യ സമയത്ത് തങ്ങളുടെ സേവനം യാത്രക്കാരിലേക്കെത്തുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു.
Post Your Comments