തിരുവനന്തപുരം: നീതി ആവശ്യപ്പെട്ട് സമരം നടത്തിയ ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കു നേരെ പോലീസ് നടത്തിയ അതിക്രമത്തിനെതിരെ ജോയ് മാത്യു. ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റ് ചെയ്ത് വലിച്ചിഴച്ചതിൽ മനം നൊന്ത ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.
രാജനെപ്പോലുള്ള രക്തസാക്ഷികളെ വിൽപ്പനക്ക് വെച്ച് അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മക്ക് നീതി നിഷേധിക്കുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. തേൻകുടത്തിൽ വീണുപോയ മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാൻ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മന്ത്രിസഭാ നീതിക്കു വേണ്ടി പോരാടുന്ന മകൻ നഷ്ടപ്പെട്ട ഒരമ്മക്ക് നീതി നിഷേദിക്കുന്നുവെന്നും. അവർക്ക് പോലീസ് മർദ്ദനവും ജയിലുമാണ് ലഭിച്ചതെന്നും ജോയ് മാത്യു. ഓരോ ദിവസം കഴിയുന്തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവർമ്മെന്റ് എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് അവസാനിപ്പിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
അടിയന്തിരാവസ്ഥയിൽ പോലീസ് ഉരുട്ടിക്കൊന്ന എൻജിനീയറിംഗ് വിദ്യാർത്‌ഥി രാജന്റെ അച്ഛൻ ഈച്ചരവാര്യർ തന്റെ മകന് നീതി ലഭിക്കാൻ മരണംവരെ പോരാടി.രാജനെപ്പോലുള്ള രക്തസാക്ഷികളെ വിൽപ്പനക്ക് വെച്ച്
അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മക്ക് നീതി നിഷേധിക്കുന്നു .
തേൻകുടത്തിൽ വീണുപോയ ഒരു വൃദ്ധ മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാൻ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ജുഡീഷ്യൽ അന്വേഷണം.നീതിക്കു വേണ്ടി പോരാടുന്ന മകൻ നഷ്ടപ്പെട്ട ഒരമ്മക്ക് പോലീസ് മർദ്ദനവും ജയിലും.
ഓരോ ദിവസം കഴിയുന്തോറും. ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവർമ്മെന്റ് .
Post Your Comments