തിരുവനന്തപുരം : മുസ്ലിംലീഗിന്റെ കള്ളപ്പണ നിക്ഷേപം മറനനീക്കി പുറത്തേയ്ക്ക്. ലീഗ് മുഖപത്രത്തെ മറയാക്കി കോടികള്‍ വെളുപ്പിയ്ക്കാനുള്ള ശ്രമമാണ് പിടിയ്ക്കപ്പെട്ടത്. ആദായ നികുതി വകുപ്പ് പിടികൂടിയ 5 കോടി രൂപ കള്ളപ്പണമാണെന്ന് സമ്മതിച്ച് ലീഗ് മുഖപത്രം രണ്ടര കോടി രൂപ പിഴയടച്ചു. ജനം ടി.വിയാണ് കേരളത്തെ ഞെട്ടിച്ച ഈ വാര്‍ത്ത പുറത്തുവിട്ടത്..
രാജ്യത്ത് വന്‍ തോതില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നിഗമനത്തിനെതിരെ ഉറഞ്ഞ് തുള്ളിയപാര്‍ട്ടികളില്‍ ലീഗിന്റെ പങ്ക് പ്രധാനപ്പെട്ടതാണ്. കള്ളപ്പണം സൂക്ഷിയ്ക്കുന്നത് ഹറാമാണെന്ന് പറഞ്ഞ ലീഗ് ജനങ്ങളുടെ രാജ്യ സ്‌നേഹത്തെ കേന്ദ്രസര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണെന്ന് വിമര്‍ശിച്ചിരുന്നു.
ഇങ്ങനെ മേനി നടിച്ച ലീഗ് തന്നെയാണ് അനധികൃത നിക്ഷേപം തങ്ങളുടെ പക്കല്‍ ഉണ്ടെന്ന് സമ്മതിച്ച് പിഴ അടച്ച് ഇപ്പോള്‍ മുഖം രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. നോട്ട് നിരോധനത്തിന് തുടര്‍ച്ചയായ് പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയെ മറയാക്കി കള്ളപ്പണം വെളുപ്പിയ്ക്കാനായിരുന്നു ലീഗിന്റെ ശ്രമം. മാസങ്ങളായ് ശമ്പളം പോലും നല്‍കാത്ത സ്ഥാപനം കോടികള്‍ നിക്ഷേപിയ്ക്കാന്‍ ശ്രമിച്ചത് ആദയനികുതി വകുപ്പ് അധിക്യതര്‍ തടഞ്ഞു.
അഞ്ച് കൊടിയുടെ രേഖകള്‍ ഹാജരാക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നിര്‍ദ്ദേശം ലീഗിനെ വെട്ടിലാക്കി. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ മുതിര്‍ന്ന നേതാക്കള്‍ അടക്കം അഴിയ്ക്കുള്ളിലാകും എന്ന് തുടര്‍ന്ന് ലീഗ് ബോധ്യപ്പെട്ടു. തുടര്‍ന്ന് പണം കള്ളപ്പണമാണെന്ന് സമ്മതിച്ച് ലീഗ് പിഴ അടയ്ക്കുകയായിരുന്നു. രണ്ടരക്കൊടി രൂപയാണ് ചന്ദ്രിക ദിന പത്രം പിഴയായ് അടച്ചത്.
ഒന്നെകാല്‍ കൊടി രൂപ ബാങ്കില്‍ നിക്ഷേപിയ്ക്കുകയും ചെയ്തു. കോഴിക്കോട്ടെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കള്ളപ്പണം വെളുപ്പിയ്ക്കാനായ് എത്തിച്ചപ്പോഴാണ് ആദായനികുതി വകുപ്പിന്റെ നടപടി ഉണ്ടായത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ചന്ദ്രികയില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന യാഥാര്‍ത്ഥ്യം സമ്മതിക്കേണ്ടി വന്നതോടെ രാഷ്ട്രീയമായും, നിയമപരമായും ലീഗ് വലിയ പ്രതിസന്ധിയാണ് വരും ദിവസങ്ങളില്‍ നേരിടേണ്ടി വരിക
Post Your Comments