Latest NewsNewsIndia

ത്രിപുരയെ കാവി പുതപ്പിക്കാന്‍ ബിജെപി : അമിത് ഷായുടെ നേതൃത്വത്തില്‍ കരുക്കള്‍ നീക്കിത്തുടങ്ങി

അഗര്‍ത്തല: ത്രിപുരയിലെ സി.പി.എം സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ബി.ജെ.പി ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഇതിനായി സംസ്ഥാനത്തെ പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ മെയ് ഏഴിന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ത്രിപുര സന്ദര്‍ശിക്കും. രണ്ടു ദിവസം അമിത് ഷാ ത്രിപുരയില്‍ തങ്ങിയാണ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക.

സുപീംകോടതി വിധിപ്രകാരം സംസ്ഥാനത്ത് 10,223 അദ്ധ്യാപകരെ പിരിച്ചു വിട്ടിരുന്നു. ഈ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. അതിനു മുന്‍പേ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് ബിപ്ല ദേബ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button