കൊച്ചി: വിജിലൻസ് ഡയറക്ടറെ മാറ്റണമെന്ന പരാമർശം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ഹൈക്കോടതി. കോടതി പരാമർശം എന്ന നിലയ്ക്ക് ഇത്തരം വാർത്തകൾ ഏത് സാഹചര്യത്തിലാണ് പുറത്തുവരുന്നതെന്ന് ആരാഞ്ഞ ഹൈക്കോടതി തെറ്റായ റിപ്പോർട്ടിൽ കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. വിജിലൻസിനെ നിയന്ത്രിക്കണമെന്ന് മാത്രമാണ് കോടതി പരാമർശം നടത്തിയത്. ഇക്കാര്യത്തിൽ തെറ്റായ വാർത്തകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വിജിലന്‍സിനെ നിയന്ത്രിക്കാന്‍ പേടിയുണ്ടോ എന്നാണ് ചോദിച്ചത്. ഇതിനര്‍ഥം ഡയറക് ടറെ മാറ്റണമെന്നാണോ എന്നും കോടതി ആരാഞ്ഞു. ബജറ്റ് നിര്‍ദേശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് ഇന്ന് കോടതിയുടെ വിശദീകരണം വന്നത്. വിജിലന്‍സ് ഡയറക് ടറെ നിയന്ത്രിക്കണമെന്ന് പറഞ്ഞതിനെ മറ്റൊരു കേസുമായി താരതമ്യപ്പെടുത്തിയത് തെറ്റ്. ഇത് കോടതിയലക്ഷ്യമാണ്.
കേസുകള്‍ കേള്‍ക്കാനും വിധിക്കാനും കോടതിക്കറിയാമെന്നും കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ അവകാശത്തില്‍ വിജിലന്‍സ് അമിതാധികാരം കാണിച്ചു, ഈ അമിതാധികാരം എന്തുകൊണ്ടാണ് നിയന്ത്രിക്കാത്തത് എന്ന് മാത്രമാണ് ചോദിച്ചതെന്നും കോടതി രേഖപ്പെടുത്തി.
Post Your Comments