വാഷിങ്ടൻ: ഉത്തരകൊറിയയുടെ ആണവപദ്ധതികൾക്കെതിരെ ഒറ്റയ്ക്കു പോരാടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അവർക്കെതിരെ കർശന നിലപാടെടുക്കാൻ ചൈന തയാറാകണമെന്ന് ട്രംപ് പറഞ്ഞു. ചൈന സഹായിച്ചാലും ഇല്ലെങ്കിലും ഉത്തരകൊറിയയെ നിലയ്ക്കുനിര്‍ത്താന്‍ അമേരിക്കയ്ക്ക് കഴിയുമെന്നും രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് യുഎസ് സന്ദർശിക്കാനിരിക്കെയാണ് ട്രംപ് നിലപാടു വ്യക്തമാക്കിയത്.
ഉത്തരകൊറിയയിലെ പ്രശ്നങ്ങളെക്കുറിച്ചും ഷീ ചിൻപിങ്ങുമായി ചർച്ച ചെയ്യും. ഉത്തര കൊറിയയുമായി അവർക്ക് നല്ല ബന്ധമുണ്ട്. ഉത്തര കൊറിയയ്ക്കുമേലുള്ള സ്വാധീനം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ചൈന തയാറായാല്‍ അവര്‍ക്ക് നല്ലതാണെന്നും ഇല്ലെങ്കില്‍ കാര്യങ്ങള്‍ ആര്‍ക്കും ഗുണകരമായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു.
Post Your Comments