Latest NewsKeralaNews

നീലക്കുറിഞ്ഞി സങ്കേതത്തിൽ രാഷ്ട്രീയ പ്രമുഖർ കൈയേറിയത് ഹെ​ക്​​ട​ര്‍ കണക്കിന് ഭൂമി- ഭരണ സ്വാധീനമുപയോഗിച്ച് വ്യാജ പട്ടയങ്ങൾ ഉണ്ടാക്കി

അടിമാലി: റവന്യൂ വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നീലക്കുറിഞ്ഞി സങ്കേതത്തിൽ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ജനപ്രതിനിധികളും കൈവശപ്പെടുത്തിയത് ഹെക്ടര്‍ കണക്കിനു ഭൂമി. ഭരണ സ്വാധീനമുപയോഗിച്ച് ഇവർ ഈ ഭൂമിക്കു പട്ടയവും ഉണ്ടാക്കി.50 മുതല്‍ 300 ഏക്കര്‍വരെ ഭൂമിയാണ് ഓരോരുത്തരും കൈവശപ്പെടുത്തിയിരിക്കുന്നത്. യുഡി എഫിലെ ഒരു പ്രമുഖൻ, ഡി സി സി ജനറല്‍ സെക്രട്ടറിയും ജില്ലയിലെ പ്രമുഖ ജനപ്രതിനിധിയും, മൂന്ന് സി.പി.എം നേതാക്കളും ഇവരിൽ ഉൾപ്പെടുന്നു.

കൂടാതെ ആദിവാസികളുടെ ഭൂമിയും കയ്യേറിയതായി കണ്ടെത്തി. കയ്യേറിയ ഭൂമിയിൽ ഗ്രാന്‍റീസാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. എം.പിയുടെയും എം.എല്‍.എയുടെയും കയ്യേറ്റം വിവാദമാക്കുന്ന ചിലർ ചെങ്ങറ സമരക്കാര്‍ക്ക് വിതരണം ചെയ്ത ഭൂമിപോലും കൈയേറിയവർ ആണ്. 1999, 2000 വര്‍ഷങ്ങളില്‍ നല്‍കിയ പട്ടയങ്ങളും ചില വില്ലേജ് ഓഫിസര്‍മാര്‍ നല്‍കിയ കൈവശ സര്‍ട്ടിഫിക്കറ്റുകളുമാണ് സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാന്‍ കാരണമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button