NewsIndia

കറന്‍സികളിലെ സുരക്ഷാ ക്രമീകരണം ഉറപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: മൂന്ന്‌ നാല് വര്‍ഷം കൂടുമ്പോള്‍ കറന്‍സികളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത്തരം ഒരു നടപടി കള്ളനോട്ട് തടയുക ലക്ഷ്യമിട്ടാണ് ആലോചിക്കുന്നത്. ഉയര്‍ന്ന മൂല്യമുള്ള 500, 2,000 രൂപ നോട്ടുകളിലാണ് മുഖ്യമായും ഇത് നടപ്പാക്കുക. കഴിഞ്ഞദിവസം ചേര്‍ന്ന ആഭ്യന്തര, ധന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നത്.

2000ത്തിന്റെ കള്ളനോട്ടുകളില്‍ 17 സുരക്ഷാ ക്രമീകരണങ്ങളില്‍ പതിനൊന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കുന്നത്. ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി പങ്കെടുത്ത യോഗത്തില്‍ കറന്‍സികളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യം ഉയര്‍ന്നു. പല രാജ്യങ്ങളും മൂന്ന് നാല് വര്‍ഷം കൂടുമ്പോള്‍ സുരക്ഷയില്‍ മാറ്റം വരുത്തുന്ന കാര്യം ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയും ഈ നയം പിന്തുടരണമെന്നും അവര്‍ നിര്‍ദേശിച്ചു.

രാജ്യം സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് കൃത്യമായ മാനദണ്ഡം പാലിക്കുന്നില്ല. ഇത്തവണ പുറത്തിറക്കിയ 2000, 500 രൂപ നോട്ടുകളിലും പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന വാട്ടര്‍ മാര്‍ക്ക്, സെക്യൂരിറ്റി ത്രെഡ്, ഫൈബര്‍ തുടങ്ങിയവ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. 2005 ന് ശേഷം സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഇത് വ്യാജകറന്‍സി മാഫിയയ്ക്ക് സഹായമാകുന്നതായും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

വ്യജ കറന്‍സി തടയുക എന്ന ലക്ഷ്യത്തോടെ നോട്ട് അസാധുവാക്കലിന് ശേഷവും കഴിഞ്ഞ ഏതാനും മാസങ്ങളായി ലക്ഷക്കണക്കിന് കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. വ്യാജ നോട്ടുകളില്‍ വാട്ടര്‍ മാര്‍ക്ക്, സുതാര്യ ഭാഗം, അശോക സ്തംഭം, ഇടതുവശത്ത് 2000 എന്നെഴുതിയത്, ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പ്, ദേവനാഗരി ലിപിയിലെഴുതിയ നോട്ട് നമ്പര്‍ എന്നിവയെല്ലാം അതേപടി പകര്‍ത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. എതിര്‍വശത്തുള്ള ചന്ദ്രയാന്‍, സ്വച്ഛ് ഭാരത് ലോഗോ, തുടങ്ങിയവയും പകര്‍ത്തിയിരുന്നു. ഗുണം കുറഞ്ഞ കടലാസിലാണ് അച്ചടിയെന്നത് മാത്രമായിരുന്നു പ്രധാന വ്യത്യാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button