കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില. ചരക്കു നീക്കം നിലച്ചതോടെയാണ് പച്ചക്കറിക്ക് വില വർധിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി വരവ് കുറഞ്ഞതോടെയാണ് വിലവര്‍ധനവുണ്ടായത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വിഷുവും, ഈസ്റ്ററും ചെലവേറുമെന്ന ആശങ്കയിലാണ് മലയാളികള്‍.
അടുത്തിടെ ഇരുപത് മുതല്‍ അമ്പത് ശതമാനം വരെ വില വര്‍ധനയാണ് പച്ചക്കറികള്‍ക്ക് ഉണ്ടായിരിക്കുന്നത്. പച്ചക്കറികള്‍ക്ക് പൊളളുവില എത്തിയതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയ നിലയിലാണ്. ചരക്ക് നീക്കം കുറഞ്ഞതും കാലാവസ്ഥ വ്യതിയാനവും പച്ചക്കറി വരവില്‍ കാര്യമായ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്.
കേരളം പച്ചക്കറികള്‍ക്കായി ഏറെ ആശ്രയിക്കുന്നത് തമിഴ്‌നാട് കര്‍ണാടക എന്നീ സംസ്ഥാനങ്ങളെയാണ്. ചരക്ക് ലോറി സമരം ആരംഭിച്ചതോടെ രണ്ടിടത്തും പച്ചക്കറികള്‍ കെട്ടിക്കിടക്കുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ ഈസ്റ്ററിനും വിഷുവിനു പച്ചക്കറി വില ഇനിയും കുതിച്ചുയരുമെന്നാണ് കച്ചവടക്കാരും പറയുന്നത്.
Post Your Comments