തിരുവനന്തപുരം: ചാനല്‍ റേറ്റിനു വേണ്ടി വാസ്തവവിരുദ്ധമായ വാര്‍ത്ത നല്കിയ ടിവി ചാനലിനിപ്പോള്‍ തീരാത്ത തലവേദനയായി. എകെ ശശീന്ദ്രനെതിരെ ആരോപണം ഉന്നയിച്ച വിഷയത്തില്‍ ചാനലിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ വീണ്ടും പോലീസ് മിന്നല്‍ പരിശോധന.
പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്. ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.
ഞായറാഴ്ചയും തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലെ ചാനലിന്റെ ആസ്ഥാനത്തെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. ചാനലിന്റെ പ്രവര്‍ത്തന രീതികളുള്‍പ്പെടെ പരിശോധിച്ചു. എന്നാല്‍, പരിശോധന നടത്തിയിട്ടും ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ല.
അതേസയം, കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ പ്രതികള്‍ ഹാജരാകാത്തത് നിയമം അനുസരിക്കുന്നില്ല എന്നതിന് തെളിവാണെന്ന് ഹൈക്കോടതി പറഞ്ഞു.
Post Your Comments