തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷ പ്രയാസകരമായതും ചോദ്യപേപ്പര്‍ പ്രശ്‌നവും പരീക്ഷ റദ്ദാക്കാന്‍ കാരണമായ.ിരുന്നു. വീണ്ടും വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. ഇതിനു സമാനമായ അവസ്ഥയായിരുന്നു ഇത്തവണത്തെ പ്ലസ്ടു പരീക്ഷയും.
പ്ലസ്ടു പരീക്ഷ കടുപ്പമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ നേരിട്ട ബുദ്ധിമുട്ട് മനസിലാക്കി പ്ലസ്ടുവിന് കടുപ്പമായിരുന്ന വിഷയങ്ങള്‍ക്കെല്ലാം 15 മാര്‍ക്ക് വീതം നല്‍കണമെന്നാണ് നിര്‍ദ്ദേശം. അധ്യാപകരുടെ മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ നല്‍കിയ ഉത്തരസൂചികയിലാണ് മാര്‍ക്ക് ഇളവ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇക്കണോമിക്‌സ്, മലയാളം, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ്, ബിസിനസ് സ്റ്റഡീസ് എന്നീ പരീക്ഷകളായിരുന്നു വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചത്. സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങളുണ്ടായിരുന്നു. ഇക്കണോമിക്‌സിലെ രണ്ട് ചോദ്യം സിലബസിന് പുറത്ത് നിന്നുളളതായിരുന്നു. ഇതിന് 3 മാര്‍ക്ക് വീതം നല്‍കണമെന്നാണ് നിര്‍ദ്ദേശം.
പ്രയാസമുണ്ടായിരുന്ന 8,9,19 ചോദ്യങ്ങള്‍ക്കും 3 മാര്‍ക്ക് വീതം കിട്ടും. മലയാളം പരീക്ഷയുടെ 14,16,19,20,21,23 ചോദ്യങ്ങള്‍ക്കും കമ്പ്യൂട്ടര്‍ സയന്‍സിന്റെ 4,5,9,25 ചോദ്യങ്ങള്‍ക്കും, ഫിസിക്‌സിലെ പ്രയാസമായിരുന്ന രണ്ട് ചോദ്യങ്ങള്‍ക്കും ബിസിനസ് സയന്‍സിലെ ചോദ്യങ്ങള്‍ക്കുമാണ് മാര്‍ക്ക് ഇളവ് ലഭിക്കുക.
Post Your Comments