പുത്തൻ ലൊക്കേഷൻ ഫീച്ചറുമായി ഗൂഗിൾ മാപ്. ആല്‍ഫബറ്റിന്റെ ഗൂഗിള്‍ തത്സമയ ലൊക്കേഷന്‍ ഷെയറിങ് ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ മാപ്പിൽ ലഭിക്കുന്ന പുതിയ അപ്ഡേറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ നില്‍ക്കുന്ന ലൊക്കേഷന്‍ തത്സമയം ആരോടും പങ്കുവയ്ക്കാന്‍ സാധിക്കും. ശേഷം ആരോടാണോ പങ്കുവയ്ക്കുന്നത് അവര്‍ക്ക് നിങ്ങളുടെ ലൊക്കേഷന്‍ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, മൊബൈല്‍ വെബ്, ഡെസ്ക്ടോപ്പ് മുതലായവയിലൂടെ തത്സമയം അറിയാൻ സാധിക്കും.
ഗൂഗിള്‍ മാപ്സിന്റെ സൈഡ് മെന്യൂവില്‍ പോയോ, മാപ്സിന്റെ മുകളില്‍ വലതുവശത്തെ നീല ഡോട്ടുകളില്‍ ടാപ് ചെയ്തോ പുതിയ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്. ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനോടൊപ്പം അത് ആര്‍ക്കൊക്കെ ഷെയര്‍ ചെയ്യണമെന്നും എത്ര നേരത്തേക്ക് ഷെയര്‍ ചെയ്യണമെന്നും നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാനുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ മാപ്സിലെ ലൊക്കേഷന്‍ ഷെയറിങ് ഫീച്ചര്‍ വരുന്ന ആഴ്ചയോടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
Post Your Comments