ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വായ്പാ പലിശനിരക്ക് കുറച്ചു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശ നിരക്ക് 0.15 ശതമാനം കുറച്ച് 9.10 ശതമാനമാക്കി. പുതിയ പലിശ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഭവനവായ്പ ഉള്‍പ്പെടെയുള്ളവരുടെ പലിശയില്‍ അടിസ്ഥാന നിരക്ക് കുറച്ചത് പ്രതിഫലിക്കും.
Post Your Comments