ന്യൂഡൽഹി:കേരളത്തിലെ മുസ്ലിം സമുദായം അവരുടെ ഇപ്പോഴത്തെ ആശയക്കുഴപ്പം മാറിയാൽ നാളെ മാറിചിന്തിക്കും എന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. യഥാർത്ഥത്തിൽ പ്രശ്നം സൃഷ്ടിക്കുന്നത് മതേതര പാർട്ടികൾ എന്ന അവകാശവാദവുമായി നടക്കുന്ന ചിലരാണെന്ന് അദ്ദേഹം പറഞ്ഞു.ഇത്തരം കുഴപ്പം സൃഷ്ടിക്കുന്നവർ യഥാർത്ഥ മതേതരത്വം ചിന്തിക്കുന്നവരാണ്, മരിച്ചു തങ്ങൾ മതേതരർ ആണെന്ന അവകാശവാദവുമായി നടക്കുന്നവരാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം സമുദായത്തിന്റെ പിന്തുണ ബിജെപിക്ക് ഉത്തർ പ്രദേശിൽ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ബിജെപി ജാതി വർണ്ണ വ്യവസ്ഥകൾ നോക്കാത്ത പാർട്ടിയാണ്.അത് എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ്. ഐ എസിന്റെ ഭീഷണിയെപ്പറ്റി ചോദിച്ചപ്പോൾ രാജ്നാഥ് സിങ് പറഞ്ഞത് ഇന്ത്യയിൽ തീവ്രവാദ ആശയം ഉള്ളവർ വളരെ കുറവാണെന്നും അത്തരക്കാർക്കെതിരെ മുസ്ളീം സമുദായം തന്നെ ശക്തമായി നിലപാടെടുക്കുന്നുണ്ടെന്നുമാണ്.അതുകൊണ്ടു തന്നെ തീവ്രവാദ ആശയം ഇന്ത്യയിൽ അത്ര കണ്ടു പ്രചരിപ്പിക്കാൻ ഇവർക്കു സാധിച്ചിട്ടില്ല. പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞു കയറ്റത്തെയും മാവോയിസ്റ് ഭീഷണിയെയും കുറിച്ചുള്ള രാജ് നാഥ് സിംഗിന്റെ അഭിപ്രായം ഇതാണ്,
” പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ഇപ്പോൾ വളരെ കുറവാണ്.മാവോവാദി പ്രവർത്തനങ്ങൾ അമ്പതു ശതമാനത്തോളം കുറഞ്ഞു കഴിഞ്ഞു. സർക്കാർ ഇതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളുന്നുണ്ട്.ഇപ്പോൾ മാവോയിസ്റ്റുകൾക്ക് അവരുടെ യോഗം വിളിച്ചു ചേർക്കാൻ പോലും ധൈര്യം ഇല്ല എന്നതാണ് സത്യം.കണ്ണൂരിലെ രാഷ്ട്രീയ സംഘര്ഷങ്ങളെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയെന്നും അദ്ദേഹം അക്രമം അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതായും രാജ്നാഥ് സിങ് പറഞ്ഞു. ചർച്ചകളിലൂടെ പ്രശ്നം അവസാനിക്കുന്നെങ്കിൽ അതാണ് നല്ലതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Post Your Comments