കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഉറുസ്ഗാന്‍ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ തീരിച്ചടിയില്‍ 24 ഭീകരരാണ് കൊല്ലപ്പെട്ടത്. അതേസമയം, ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.
താലിബാന്‍ ഭീകരര്‍ക്കെതിരെ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ആക്രമണം ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ഞായറാഴ്ച പ്രദേശത്തുനിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രദേശത്തുള്ള ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments