![](/wp-content/uploads/2017/04/vellappally.jpg.image_.784.410-1.jpg)
മലപ്പുറം: ഇനി മുതല്‍ ബിഡിജെഎസിന്റെ പരിപാടികളില്‍ പങ്കെടുക്കില്ലെന്നും മലപ്പുറത്ത് പ്രചരണത്തിനില്ലെന്നും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍.കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പാണ് വെള്ളാപ്പള്ളി നടേശന്‍ സമത്വമുന്നേറ്റ യാത്രയുടെ സമാപനത്തില്‍ ബി ഡി ജെ എസ് എന്ന പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പിൽ എൻ ഡി എ യുടെ ഭാഗമായി നിന്ന് മെച്ചപ്പെട്ട പ്രകടനവും കാഴ്ച വെച്ചു.
എന്നാൽ ബിജെപി കേന്ദ്രനേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്ന് കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി പരസ്യമായി ബിജെപി സംസ്ഥാന നേതൃത്വത്തെ തള്ളി.എസ്‌എന്‍ഡിപിയും എസ്‌എന്‍ ട്രസ്റ്റുമായി മുന്നോട്ട് പോകുമെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു. എന്നാൽ അതേസമയം മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബി ഡി ജെ എസിന്റെ മറ്റ് നേതാക്കളും എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മലപ്പുറത്ത് വോട്ട് തേടി പ്രചാരണത്തിൽ സജീവമാണ്.
Post Your Comments