ദുബായ്: ഡ്രൈവ് ചെയ്യുന്ന സ്ത്രീകളാണോ പുരുഷന്മാരാണോ കൂടുതൽ കൂടുതൽ അപകടങ്ങളുണ്ടാക്കുന്നതെന്ന് വെളിപ്പെടുത്തി ദുബായ് പോലീസ്. ദുബായ് പോലീസ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം സ്ത്രീകളെക്കാൾ കൂടുതൽ അപകടങ്ങളുണ്ടാക്കുന്നത് പുരുഷന്മാരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡ്രൈവ് ചെയ്‌ത സ്ത്രീകൾ 128 അപകടങ്ങൾ ഉണ്ടാക്കിയതായും അതിൽ 8 പേർ മരണത്തിന് കീഴടങ്ങിയതായും ദുബായ് പൊലീസിലെ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അറിയിച്ചു .
അതേസമയം പുരുഷന്മാർ 1299 അപകടങ്ങൾ ഉണ്ടാക്കിയതായും അതിൽ 186 പേർ മരിക്കുകയും 155 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. വേഗതയും മത്സര ഓട്ടവുമാണ് പുരുഷന്മാർ കൂടുതൽ അപകടം ഉണ്ടാക്കുന്നതിന്റെ കാരണമെന്ന് ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ വ്യക്തമാക്കി. അതേസമയം പുതിയ നിയമം പ്രകാരം വാഹനമോടിക്കുന്നതിനിടെ മുടി ചീകുകയും മേക്ക് അപ്പ് ചെയ്യുകയും ചെയ്യുന്ന സ്ത്രീകൾക്ക് 800 ദിർഹം പിഴയും ലൈസൻസിൽ 4 ബ്ലാക്ക് പോയിന്റുകളും കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments