ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളിലെ അപായ മുന്നറിയിപ്പ് ചിത്രങ്ങള്‍ മാറ്റി. പുതിയ ചിത്രങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. സിഗരറ്റ്, ബീഡി, പുകരഹിത പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ പായ്ക്കറ്റുകളിലെ ചിത്രങ്ങളാണ് മാറ്റിയത്.
പാന്‍ മസാലകളുടെ പായ്ക്കറ്റുകളില്‍ വായിലെ അര്‍ബുദത്തിന്റെയും സിഗരറ്റ്, ബീഡി പായ്ക്കറ്റുകളില്‍ തൊണ്ടയിലെ അര്‍ബുദത്തിന്റെയും ചിത്രമാണ് നല്‍കേണ്ടത്. കൂടാതെ വായിലെ അര്‍ബുദത്തിന്റെ ചിത്രമാണ് പായ്ക്കറ്റുകളില്‍ നല്‍കേണ്ടത്. കഴിഞ്ഞ ഏപ്രിലില്‍ പായ്ക്കറ്റിന്റെ 85 ശതമാനം ചിത്രമായിരിക്കണമെന്ന് ഉത്തരവുണ്ടായിരുന്നു. ചിത്രങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ പുകയില ഉത്പന്ന നിയമപ്രകാരം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. www.mohfw.nic.in എന്ന വെബ്‌സൈറ്റില്‍ പുതിയ ചിത്രങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാണ്.
Post Your Comments