Latest NewsNewsIndia

തമിഴ്‌നാട്ടില്‍ ഇനി റേഷന്‍ കാര്‍ഡുകള്‍ക്കു പകരം സ്മാര്‍ട്ട് കാര്‍ഡുകള്‍

ചെന്നൈ: റേഷന്‍ കാര്‍ഡുകള്‍ക്കു പകരം തമിഴ്‌നാട് സര്‍ക്കാര്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ പുറത്തിറക്കി. മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി കാര്‍ഡുകളുടെ വിതരണോത്ഘാടനം നിർവഹിച്ചു. മെയ് മാസത്തോടെ സംസ്ഥാനത്ത് മുഴുവന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനാകുമെന്നും, ജനങ്ങള്‍ക്ക് ഇനി റേഷന്‍ കാര്‍ഡുകള്‍ക്കു പകരം സാധനങ്ങള്‍ വാങ്ങുന്നതിന് സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പളനി സ്വാമി പറഞ്ഞു.

1.89 കോടി സ്മാര്‍ട്ട് കാര്‍ഡുകള്‍ സംസ്ഥാനത്ത് പുറത്തിറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പുതിയ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത് ഏകദേശം 330 കോടിയിലധികം തുക ചെലവഴിച്ചാണ്. സംസ്ഥാനമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരുടെ പ്രദേശത്ത് നിലനില്‍ക്കുന്ന പൊതു വിതരണ കേന്ദ്രത്തില്‍ നിന്നും ജനങ്ങള്‍ക്ക് കാര്‍ഡുകള്‍ ലഭ്യമാകും. ആധാര്‍ കാര്‍ഡുകളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുക.

പൊതു വിതരണ സമ്പ്രദായം കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിലൂടെ വ്യാജ കാര്‍ഡുകള്‍ നിര്‍ത്തലാക്കാനും, പൊതു വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ വാദം. ഇനി പുതിയ കാര്‍ഡുകളില്‍ പേര് ചേര്‍ക്കല്‍, പട്ടിക പുതുക്കല്‍ അടക്കമുളള എല്ലാം ജനങ്ങള്‍ ഓണ്‍ലൈനായി ചെയ്യേണ്ടിവരും. 2012ല്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയാണ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി ആദ്യമായി സംസ്ഥാനത്ത് നടപ്പാക്കുന്നത്. പിന്നീട് 2015ല്‍ പൊതു വിതരണ സമ്പ്രദായത്തെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചുകൊണ്ടും സര്‍ക്കാര്‍ ഉത്തരവിറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button