
ലക്‌നൗ: അച്ഛനെ വഞ്ചിച്ചയാൾ ആരെയും വഞ്ചിക്കാൻ മടികാട്ടില്ലെന്നും ആരോടും ആത്മാർത്ഥതയുണ്ടാവില്ലെന്നും അഖിലേഷ് യാദവിനെ വിമർശിച്ച് മുലായം സിംഗ് യാദവ്.നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ആയിരുന്നു എസ് പി ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. താൻ ഇങ്ങനെ ഒരിക്കലും അവഹേളിക്കപ്പെട്ടിട്ടില്ലെന്നും മകനെ താൻ മുഖ്യമന്ത്രിയാക്കിയിട്ടും മകൻ തനിക്കു തിരിച്ചു തന്നതെന്താണെന്നും മുലായം ചോദിക്കുന്നു.
മുലായത്തിന്റെ സഹോദരനും പാർട്ടി സംസ്ഥാന അദ്ധ്യക്ഷനുമായ ശിവപാൽ യാദവും അഖിലേഷും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കണ്ടത്.തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അതിനു അല്പം ആശ്വാസം ഉണ്ടായെങ്കിലും വീണ്ടും അസ്വാരസ്യങ്ങൾ ആരംഭിച്ചതിന്റെ സൂചനയാണ് മുലായത്തിന്റെ പ്രസ്താവനയിലൂടെ കാണുന്നത്.
Post Your Comments