അലഹബാദ്: കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്. ജുഡീഷ്യറിയുടെ ഭാരം കുറയ്ക്കാനാണ് മോദിയുടെ അടുത്ത നീക്കം. കെട്ടിക്കിടക്കുന്ന കേസുകളില്‍ പരിഹാരം കാണുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മോദി പറഞ്ഞു.
ചീഫ് ജസ്റ്റിസ് എടുക്കുന്ന എല്ലാ നടപടികള്‍ക്കും സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകും. കോടതികളിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനുള്ള ചീഫ് ജസ്റ്റിസിന്റെ നീക്കങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. കേസുകളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വിചാരണകള്‍ നടത്തണമെന്നും ഇത് സമയവും പണവും ലാഭിക്കാന്‍ സഹായകരമാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന വര്‍ഷമായ 2022 ഓടെ രാജ്യത്തെ ഉന്നതയിലേക്ക് നയിക്കുന്നതില്‍ പങ്കുചേരാന്‍ ജുഡീഷ്യറിയോടും ജനങ്ങളോടും സര്‍ക്കാരിനോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Post Your Comments