സര്‍ഗോധ: പാക്കിസ്ഥാനിലെ സര്‍ഗോധയില്‍ നാടിനെ നടുക്കിയ കൂട്ടക്കൊല. കൊല നടത്തിയത് പള്ളിയുടെ സൂക്ഷിപ്പുകാരനും.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീ നല്കിയ വിവരമാണ് സംഭവം പുറം ലോകമറിയാൻ കാരണം.സര്‍ഗോധ പള്ളിയുടെ സൂക്ഷിപ്പുകാരനായ ഇയാൾ വിശ്വാസികളായ ഇരുപത് പേരെ ചുരികയും ദണ്ഡും ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്.
സംഭവം അറിഞ്ഞു പള്ളിയിലെത്തിയ പോലീസ് ഞെട്ടിക്കുന്ന കാഴ്ചകളാണ് കണ്ടത്. പള്ളിക്കുള്ളിലും മുറ്റത്തുമായി നിരവധിയാളുകളുടെ മൃതദേഹങ്ങളും ചിലർ മരണത്തോട് മല്ലടിക്കുന്നതുമാണ് കണ്ടത്.പ്രതി അബ്ദുല്‍ വാഹിദിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. കൊല്ലപ്പെട്ടവരില്‍ നാല് പേര് സ്ത്രീകളാണ്. പ്രാര്‍ത്ഥനയ്ക്ക് എത്തിയവരെ പ്രത്യേക ദ്രാവകം നല്കി മയക്കിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ബിലാല്‍ പറഞ്ഞു.
അബ്ദുൽ വാഹിദ് മുൻപും പള്ളിയിൽ വരുന്ന പലരെയും തീ കൊണ്ട് പൊള്ളിച്ചിട്ടുള്ളതായി വിശ്വാസികൾ പറയുന്നു.രോഗ ശാന്തി ശുശ്രൂഷയുടെ മറവിലാണ് ഇത് ചെയ്തിരുന്നത്.ഇയാള്‍ക്ക് മാനസീക അസ്വാസ്ഥ്യമുണ്ടായിരുന്നതായി അന്വേഷണ സംഘം പറയുന്നു.ഷിയാ വിഭാഗത്തിന് ഇടയില്‍ പ്രചാരത്തിലുള്ള ദേഹം മുറിവേല്‍പ്പിച്ച് പ്രാര്‍ത്ഥന നടത്താനാണോ ഇവര്‍ ശ്രമിച്ചത് എന്നും സംശയം ഉണ്ട്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.മാസത്തിൽ രണ്ടുതവണ പള്ളിയിലെത്തുന്ന ഇയാൾ വിശ്വാസികളെ ദ്രോഹിക്കുക പതിവായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments