ശ്രീനഗർ ; ജയിലിൽ നിന്നും നിരവധി മൊബൈൽ ഫോണുകൾ പിടികൂടി. ജമ്മു കാഷ്മീരിലെ ബാരാമുള്ളയിലെ ജയിലിലാണ് സംഭവം. 16 മൊബൈൽ ഫോണുകളാണ് പിടികൂടിയത് കൂടാതെ വിഘടവാദ പ്രവർത്തനങ്ങൾ ജയിലിനുള്ളിൽനിന്നും നിയന്ത്രിക്കുന്നതായും കണ്ടെത്തി. ചില ഭീകരരും വിഘടനവാദികളും തങ്ങളുടെ പാക്കിസ്ഥാനിലുള്ള കൂട്ടാളികളുമായി ബന്ധപ്പെടാനാണ് മൊബൈൽ ഫോൺ ഉപയോഗിച്ചതെന്നും പാക്കിസ്ഥാനിലേക്ക് വിളിച്ച ചില വാട്സ്ആപ്പ് കോളുകൾ കണ്ട് പിടിച്ചതായും പോലീസ് പറഞ്ഞു.
2010ലെ കാഷ്മീർ സംഘര്‍ഷത്തിന്റെ കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന മസ്റത്ത് ആലമിന്റെ കൈയിൽനിന്നുമാണ് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടികൂടിയത്.
Post Your Comments