ഇടുക്കി: ഇന്ന് കൊച്ചുകുട്ടികള്‍ വരെ ഫേസ്ബുക്കും വാട്‌സ്ആപ്പും ഉപയോഗിക്കുന്ന കാലമാണ്. കുട്ടികള്‍ വഴിതെറ്റുന്നത് മൊബൈല്‍ ഫോണ്‍ വഴിയാണെന്ന് ഇടുക്ക് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍. കുട്ടികളുടെ ഇത്തരം ഉപയോഗം നിയന്ത്രിക്കണമെന്ന് ബിഷപ്പിന്റെ ഇടയലേഖനത്തില്‍ പറയുന്നു.
കുട്ടികള്‍ ഹൃദയവിശുദ്ധിയും ശരീരവിശുദ്ധിയും നഷ്ടപ്പെട്ട് വിവാഹത്തിന് തയ്യാറാകേണ്ടി വരുന്ന അവസ്ഥ വര്‍ദ്ധിക്കുകയാണ്. നിരവധി കുട്ടികള്‍ മൊബൈലിലൂടെ വഴിതെറ്റുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ശിശുക്കളുടെ മാമോദീസ എട്ടാം ദിവസം നടത്തുന്ന പതിവ് നിലനിര്‍ത്തണം. പകരം ആഘോഷങ്ങള്‍ക്കു വേണ്ടി മാമ്മോദീസ ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും വരെ നീട്ടിവയ്ക്കുന്നത് ക്രിസ്തീയ പാരമ്പര്യത്തിന് ഇണങ്ങുന്നതല്ല.
ക്രിസ്തീയ ചൈതന്യമോ സ്വാധീനമോ ഇല്ലാത്ത അര്‍ത്ഥരഹിതമായ പേരുകളാണ് പലപ്പോഴും കുട്ടികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ പരമ്പരാഗതവും ക്രൈസ്തവ വിശ്വാസവുമായ പേരുകള്‍ ഉപയോഗിക്കണം. ക്രൈസ്തവ നാമത്തിലുള്ള ഓമനപ്പേരുകളാണ് കുഞ്ഞുങ്ങള്‍ക്ക് ഇടേണ്ടതെന്നും ഇടയലേഖനം ഓര്‍മ്മിപ്പിക്കുന്നു. കുട്ടികളുടെ വസ്ത്രങ്ങളില്‍ പോലും മാതാപിതാക്കള്‍ ശ്രദ്ധചെലുത്തണം.
ദേവാലയത്തിലോ വചനവേദിയിലോ പെണ്‍കുട്ടികള്‍ വരുമ്പോള്‍ മുട്ടിന് താഴെ ഇറക്കമുള്ള വസ്ത്രം ധരിക്കേണ്ടതാണെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ നിര്‍ദേശിക്കുന്നു.
Post Your Comments