മാഹി: മാഹി എന്നു കേട്ടാല്‍ മദ്യമാണ് പലരുടെയും മനസ്സില്‍ വന്നെത്തുക. അത്രമാത്രം മദ്യശാലകള്‍ മാഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ നിയമം മാഹിയെയാണ് കൂടുതലായും ബാധിച്ചത്. മാഹിയില്‍ തിക്കും തിരക്കുമില്ല, നിശബ്ദമായി കൊണ്ടിരിക്കുകയാണ് മാഹി എന്നു വേണമെങ്കില്‍ പറയാം.
ഒരു ഹര്‍ത്താല്‍ പ്രതീതിയാണ്. ഇതിനോടകം 32 മദ്യശാലകളാണ് പൂട്ടിയത്. സുപ്രീംകോടതിവിധി നടപ്പിലാക്കാന്‍ തുടങ്ങിയതോടെ മാഹിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് മദ്യശാലകള്‍ മാത്രം. റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള സ്റ്റാര്‍ പദവിയിലുള്ള ബാറിനും മറ്റൊരു വിദേശമദ്യവില്‍പനശാലക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാനാവുന്നത്.
ദേശീയ പാതയില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ നിയമത്തില്‍ നിന്നും ഈ രണ്ട് ഷോപ്പുകളും ഒഴിവായി. മദ്യശാലകള്‍ അടച്ചതോടെ റയില്‍വേ സ്റ്റേഷനിലും തിരക്കില്ല. തിങ്ങി നിറഞ്ഞ് പോയിരുന്ന തലശ്ശേരി-വടകര ബസ്സ് റൂട്ടുകളിലും തിരക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മാഹിയിലെ റോഡുകളില്‍ തിങ്ങി നിറഞ്ഞ് ആളുകളുമില്ല.
Post Your Comments