ഹരിയാന: പെൺകുട്ടികൾ ജനിക്കുന്നത് ബാധ്യതയായി കാണുന്നവരുടെ മുന്നിലേക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഹരിയാന സർക്കാർ. ഹരിയാന സര്‍ക്കാരിന്റെ ആപ്കി ബേട്ടി, ഹമാരി ബേട്ടി പദ്ധതി പ്രകാരം മൂന്നാമത്തെ പെണ്‍കുട്ടി ജനിച്ചു കഴിഞ്ഞാല്‍ 21,000 രൂപയാണ് കുടുംബത്തിന് നൽകുന്നത്. 2015 ഓഗസ്റ്റ് 24 ന് ശേഷം മൂന്നാമത്തെ പെണ്‍കുട്ടി ജനിച്ച കുടുംബങ്ങള്‍ക്കാകും ധനസഹായം നല്‍കുക.
സ്ത്രീ പുരുഷാനുപാതം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കു മുന്‍ഗണന നല്‍കുന്നതിനാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പണം ലഭിക്കുന്നതിന് കുടുംബത്തിന്റെ സാമ്പത്തിക നിലയോ മതമോ ജാതിയോ ഒന്നും പ്രശ്‌നമല്ല. ഇതു കൂടാതെ ബി പി എല്‍, എസ് സി വിഭാഗത്തില്‍ പെട്ട കുടുംബത്തില്‍ ജനിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിക്കും ആനുകൂല്യങ്ങൾ ലഭിക്കും
Post Your Comments