ബംഗളൂരു: ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് രാഷ്ട്രപതിയാകാൻ യോഗ്യനാണെന്നും അദ്ദേഹത്തെ രാഷ്ട്രപതിയാക്കണമെന്നും ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്ത്. കർണാടകയിലെ കോണ്‍ഗ്രസ് നേതാവ് ജാഫേർ ഷെരീഫ് ആണ് ഈ ആവശ്യം ഉന്നയിച്ചു പ്രധാനമന്ത്രിക്ക് കത്തയച്ചത്. രാഷ്ട്രപതി സ്ഥാനത്തേക്കു മോഹൻ ഭാഗവത് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പത്രങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും എന്ത് കൊണ്ടാണ് അതിനെ പലരും എതിർക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് ബിജെപിയും ആർഎസ്എസും ന്യൂനപക്ഷങ്ങൾക്കെതിരാണെന്നുള്ള വാർത്തകളെയും ജാഫെർ ഷെരീഫ് തള്ളിക്കളഞ്ഞു.എന്നാൽ പാര്‍ട്ടി നിലപാടിനു വിരുദ്ധമായ വാക്കുകള്‍ മൂലം എസ്എം കൃഷ്ണയ്ക്ക് പിന്നാലെ ഷെരീഫും ബിജെപിയിലേയ്ക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായി.അതേസമയം, രാഷ്ട്രപതി സ്ഥാനത്തേക്കു താൻ മത്സരിക്കാനില്ലെന്നും ആർ എസ് എസിൽ തന്നെ പ്രവർത്തിക്കാനാണ് തനിക്കിഷ്ടമെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
Post Your Comments