Latest NewsKeralaNews

46 മരുന്നുകള്‍ക്ക് വില പുതുക്കി

മലപ്പുറം: 46 മരുന്നുകള്‍ക്ക് വില പുതുക്കി. വിലനിയന്ത്രണത്തിലുണ്ടായിട്ടും കുറേക്കാലമായി വ്യത്യാസമില്ലാതിരുന്ന പ്രധാനപ്പെട്ട ചില മരുന്നുകളുടെ വിലയാണ് പുതുക്കിയത്. രോഗികൾക്ക് ആശ്വാസമേകുന്നതാണ് പുതിയ വില വിവര പട്ടിക. ഒട്ടുമിക്ക മരുന്നുകൾക്കും വില കുറവുണ്ടാകും. എന്നാല്‍ ഹൃദയശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന സ്റ്റെന്റുകളുടെ വില ചെറിയതോതില്‍ കൂട്ടിയിനെതിരെ ആക്ഷേപവുമുയരുന്നുണ്ട്.

വില പുതുക്കിയവയില്‍ 20 എണ്ണവും പുതിയതായി പട്ടികയിലുള്‍പ്പെടുത്തുകയാണ്. ഇവയുടെ മിക്ക ബ്രാന്‍ഡിന്റെയും വില കുറയുമെന്നുറപ്പാണ്. ഹെപ്പറ്റൈറ്റിസ് ബി, എയ്ഡ്‌സ്, അര്‍ബുദം, അണുബാധ, ക്ഷയം തുടങ്ങിയവക്കുപയോഗിക്കുന്ന മരുന്നുകള്‍ ഇതിലുണ്ട്. പുതുക്കി നിശ്ചയിച്ചത് 26 മരുന്നുകളുടെ വിലയാണ്. ഇതില്‍ പലതിന്റെയും വില കുറയുകയാണ്. അണുബാധക്കെതിരെ വ്യാപകമായി ഉപയോഗിക്കുന്ന അസിത്രോമൈസിന്‍ ഗുളികയുടെ വില 250 എം.ജി.ക്ക് 11.02 രൂപയായിരുന്നത് 9.28 ആക്കി. 500 എം.ജിയുടെ വില 22.04 -ല്‍നിന്ന് 18.85 രൂപയായാണ് കുറയുന്നത്. രക്താര്‍ബുദത്തിനും മറ്റുമായുള്ള കുത്തിവെപ്പ് മരുന്ന് അസ്​പരാജിനൈസിന്റെ വില 1271.76 -ല്‍നിന്ന് 980.41 രൂപയായാണ് മാറുന്നത്. ചില മരുന്നുകളുടെ വിട്ടുപോയ ഇനങ്ങളെയും പുതിയ പട്ടികയിലാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button