നർവാന: ഹരിയാനയിലെ ജിന്‍ഡ് ജില്ലയിൽ ഭക്രാനങ്കല്‍ കനാല്‍ വൃത്തിയാക്കുന്നതിനിടയില്‍ 12 മൃതദേഹങ്ങള്‍ കണ്ടെത്തി. കനാൽ വൃത്തിയാക്കുന്നതിന്റെ ഭാഗമായി വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തി ചെളിയും മണ്ണും നീക്കം ചെയ്യുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
ഒരു മാസം മുതല്‍ പത്ത് മാസം വരെ പഴക്കമുള്ള മൃതദേഹങ്ങള്‍ ഇവിടെ നിന്നും ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ മൃതദേഹങ്ങള്‍ ചെളിക്കടിയിൽ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Post Your Comments