ലക്നൗ: പാര്‍ക്കില്‍ സ്ത്രീയെ ശല്യം ചെയ്ത യുവാവിന് പണികിട്ടി. യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്ക്വാഡിനെ ചിലര്‍ പേടിച്ചു തുടങ്ങിയിട്ടുണ്ട്. പണി ഏതൊക്കെ വഴി കിട്ടുമെന്ന് പറയാന്‍ കഴിയില്ല. ഉത്തര്‍പ്രദേശ് ഷാജഹാന്പൂരിയില് സംഭവിച്ചതിങ്ങനെ.. സ്ത്രീകളെ ശല്യം ചെയ്ത യുവാവിന്റെ തല മൊട്ടയടിപ്പിച്ചു.
മൂന്നു പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഇത് ചെയ്തത്. ബാര്‍ബറെ സ്ഥലത്തെത്തിച്ച് യുവാവിന്റെ തല മൊട്ടയടിക്കുകയായിരുന്നു.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് യുവാവ് വിളിച്ചുപറഞ്ഞെങ്കിലും മിണ്ടാതിരിക്കാന്‍ പോലീസ് ഉള്‍പ്പെടെ ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇതില്‍ ഇടപ്പെട്ടു.
ഒടുവില്‍ മൂന്നു പോലീസുകാരെ സസ്പെന്‍ഡു ചെയ്തെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനെന്ന പേരിലാണ് ആന്റി റോമിയോ സ്ക്വാഡിന് രൂപം നല്‍കിയത്. പോലീസുകാര്‍ സംഭവത്തിനെതിരെ പ്രതികരിക്കാതെ നോക്കി നിന്നതാണ് സസ്പെന്‍ഡ് ചെയ്യാന്‍ കാരണമായത്.
Post Your Comments