IndiaNews

ലക്ഷ്യമിട്ടത് ഒന്നരക്കോടി- കേന്ദ്ര സർക്കാർനൽകിയത് 2 കോടി; സാധാരണക്കാർക്ക് അനുഗ്രഹമായി

 
ന്യൂഡൽഹി: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കായി കേന്ദ്ര സർക്കാർ ഒരുക്കിയ ഉജ്ജ്വല പദ്ധതിയിലൂടെ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ നൽകിയത് 2 കോടി സൗജന്യ ഗ്യാസ് കണക്ഷനുകൾ.ഒന്നരക്കോടി ഗ്യാസ് കണക്ഷനുകൾ ആയിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത് എങ്കിലും ചിട്ടയായ നടപടി ക്രമങ്ങളിലൂടെ രണ്ട് കോടി കണക്ഷനുകൾ ലഭ്യമാക്കാൻ മോഡി സർക്കാരിന് കഴിഞ്ഞു.
 
2016 മേയ് ഒന്നിന് ഉത്തർ പ്രദേശിലെ ബലിയയിൽ ആരംഭിച്ച എണ്ണായിരം കോടിയുടെ ഉജ്ജ്വല പദ്ധതി മൂലം അഞ്ചു ലക്ഷം പാവപ്പെട്ടവർക്ക് ,സൗജന്യ ഗ്യാസ് കണക്ഷൻ എന്ന സ്വപ്നം സഫലീകരിക്കുകയായിരുന്നു ലക്‌ഷ്യം.ഇതിന്റെ ഭാഗമായി ആദ്യത്തെ വര്ഷം ഒന്നരക്കോടി ഗ്യാസ് കണക്ഷനുകൾ ലക്ഷ്യമിട്ടു. തന്മൂലം ഗ്യാസ് കണക്ഷനുകൾ ഉള്ള പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ശതമാനം 37 ആകാനും ഉജ്ജ്വല കാരണമായി.
 
ഗ്യാസ് കണക്ഷനുകൾ ഉള്ള ന്യൂനപക്ഷങ്ങളുടെ എണ്ണത്തിലും വളരെയേറെ വർദ്ധനവ് ഉണ്ടായി. ഉത്തർപ്രദേശിൽ വളരെയേറെ മുന്നേറ്റമാണ് പ്രകടമായത്.പാവപ്പെട്ടവർക്ക് ആശ്വാസം നൽകിയ ഈ പദ്ധതിമൂലം ഉത്തർപ്രദേശിലെ ബിജെപിയുടെ വിജയത്തിൽ നിർണ്ണായക പങ്കാണ് വഹിച്ചത്.അടുപ്പ് കത്തിക്കുന്നത് മൂലമുള്ള പരിസ്ഥിതി മലിനീകരണവും പുക ശ്വസിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും കുറയാൻ ഉജ്ജ്വല കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button