ന്യൂഡല്‍ഹി: ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിനു സർവീസ് ചാർജ്ജ് നിര്‍ത്തലാക്കിയത് ജൂൺ 30 വരെ നീട്ടി.നവംബര്‍ 23 മുതല്‍ മാര്‍ച്ച് 31 വരെ ഡിജിറ്റല്‍ പെയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർവീസ് ചാർജുകൾ നിർത്തലാക്കിയിരുന്നു.ഇതിന്റെ കാലാവധി ജൂൺ 30 വരെ നീട്ടി തരണമെന്ന് വാര്‍ത്താവിനിമയ സാങ്കേതിക മന്ത്രാലയം റെയിൽവേക്ക് നൽകിയ അപേക്ഷയിൽ റെയിൽവേ തീരുമാനം ഉണ്ടാവുകയായിരുന്നു. ഐആര്‍സിടിസി 20 രൂപ മുതല്‍ 40 രൂപ വരെയാണ് ഇന്ത്യൻ റെയിൽവേ ഈടാക്കിയിരുന്നത്. നോട്ടു പിൻവലിക്കലിന് ശേഷം സർവീസ് ചാർജ് നിർത്തലാക്കുകയും ചെയ്തിരുന്നു.
Post Your Comments