അടിമാലി: ജീവനക്കാരന്‍ ആത്മഹത്യ ചെയ്യാന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. കത്തിയമര്‍ന്നത് അടിമാലി പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന എല്‍ഐസി ഓഫീസ്. സ്ഥാപനത്തിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ശിവന്‍ എന്ന യുവാവ് ഓഫീസിനുള്ളില്‍ കയറി പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ തടയാന്‍ ശ്രമിച്ച അസിസ്റ്റന്റ് മാനേജര്‍ എ ജെ ജോസഫിനും പൊള്ളലേറ്റു. ജീവനക്കാര്‍ ഇല്ലാത്ത സമയത്താണ് ഈ കടുംകൈ ശിവന്‍ കാണിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ശിവനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഓഫീസിലെ ജീവനക്കാരുടെ ഒറിജിനല്‍ എസ്എസ്എല്‍സി ബുക്കുകളും,ആധാര്‍ കാര്‍ഡും പണവും കത്തിനശിച്ചതായും സൂചനയുണ്ട്.
അഞ്ചു കോടി രൂപയുടെ നാശനഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നതെന്ന് പറയുന്നു. അടിമാലി, മൂന്നാര്‍, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.
Post Your Comments