
തൊടുപുഴ: ഓടിക്കൊണ്ടിട്ടുന്ന കെ എസ് ആർ ടി സി ലോ ഫ്ലോർ ബസിന് തീ പിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ബസ് തീപിടിച്ചു പൂര്‍ണമായും കത്തിനശിച്ചു.കട്ടപ്പന റോഡില്‍ കുരുതിക്കളം വളവിലാണു സംഭവം.വണ്ടിയിൽ നിന്ന് തീ ഉയരുന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തെത്തിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ബസിലെ തീ അണച്ചത്. തീപിടിത്തത്തിൽ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments