ബെര്‍ലിന്‍: വിമാനത്താവളത്തില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം നടന്നു. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യന്‍ യുവതിയുടെ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബെംഗളൂരുവില്‍നിന്ന് ഐസ്ലന്‍ഡിലേക്കു പോയ മുപ്പതുകാരിയായ ശ്രുതി ബാസപ്പ എന്ന യുവതിക്കാണ് ഇങ്ങനെയൊന്ന് നേരിടേണ്ടിവന്നത്.
യുവതിയോട് വസ്ത്രമഴിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്നാണ് പറയുന്നത്. ഭര്‍ത്താവ് ഇടപ്പെട്ടതുകൊണ്ട് ഉദ്യോഗസ്ഥര്‍ നിലപാട് മാറ്റുകയായിരുന്നു. തനിക്കു നേരിട്ട അപമാനം ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു യുവതി. തനിക്കുണ്ടായത് വംശീയ അധിക്ഷേപമാണെന്ന് യുവതി ആരോപിച്ചു. എന്തു തരത്തിലുമുള്ള പരിശോധനയ്ക്കും താന്‍ തയ്യാറാണെന്നും എന്നാല്‍,രണ്ടാഴ്ച മുന്‍പ് ഒരു സര്‍ജറി കഴിഞ്ഞതിനാല്‍ വസ്ത്രമഴിച്ചുള്ള പരിശോധന ഒഴിവാക്കണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു.
സര്‍ജറി രേഖകളും ഉദ്യോഗസ്ഥര്‍ക്ക് കാണിക്കേണ്ടിവന്നു. ആറു വര്‍ഷം യൂറോപ്പില്‍ ജീവിച്ച വ്യക്തിയായിട്ടും തനിക്കെതിരെ അവര്‍ ഇത്തരമൊരു നിലപാടു സ്വീകരിച്ചത് വംശീയാധിക്ഷേപത്തിന്റെ ഭാഗമാണെന്ന് ശ്രുതി പറയുന്നു. ഇതേ വിമാനത്താവളത്തില്‍ ഇന്ത്യന്‍ വംശജയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി ഏതാനും ആഴ്ചകള്‍ക്കു മുന്‍പും പരാതി ഉയര്‍ന്നിരുന്നു.
Post Your Comments