ന്യൂഡൽഹി: ഡൽഹിയിൽ സർക്കാർ പരസ്യങ്ങൾക്കായി ചെലവാക്കിയ 97 കോടി രൂപ ആം ആദ്മി പാർട്ടിയിൽ നിന്ന് ഈടാക്കാനുള്ള ലെഫ്റ്റനന്റ് ഗവർണ്ണർ അനിൽ ബൈജലിന്റെ നിർദ്ദേശം ആം ആദ്മി പാർട്ടി തള്ളി. പാർട്ടിയിൽ നിന്ന് പണം ഈടാക്കണമെന്ന ഗവർണറോട് ശുപാർശ ചെയ്ത മൂന്നംഗ സമിതിക്ക് അതിനുള്ള അധികാരമില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.
കൂടാതെ തുടർന്നും സർക്കാർ പരസ്യം നൽകുമെന്നും സിസോദിയ പറഞ്ഞു. നേരത്തെ സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിക്കാതെ സർക്കാർ പരസ്യങ്ങൾ നൽകിയെന്ന് കാണിച്ചു കോൺഗ്രസ് ഡൽഹി ഘടകം പ്രസിഡണ്ട് അജിത് മാക്കൻ പരാതി നൽകിയിരുന്നു. തുടർന്നാണ് പരസ്യ ചെലവുകൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ ഗവർണ്ണർ നിയോഗിച്ചത്. സമിതിയുടെ ശുപാർശ പ്രകാരമാണ് പാർട്ടിയിൽ നിന്ന് പരസ്യത്തിന് ചിലവായ തുക ഈടാക്കാൻ ചീഫ് സെക്രട്ടറിക്ക് ഗവർണ്ണർ നിർദ്ദേശം നൽകിയത്.
Post Your Comments