![](/wp-content/uploads/2017/04/2014-worldcup-football-fifa-football-worldcup-fifa-worldcup-football-worldcup-live-worldcup-2014-worldcup-live.jpg)
സൂറിച്ച്: 2026 ഓടെ ലോകകപ്പ് ടീമുകളുടെ എണ്ണം48 ആക്കി ഉയർത്താനുള്ള ഫിഫയുടെ തീരുമാനം ഇന്ത്യയ്ക്ക് ഗുണകരമായേക്കുമെന്ന് സൂചന. ഫിഫയുടെ പുതിയ റാങ്കിങ് ഏപ്രില്‍ ആറിന് പുറത്തുവരുമ്പോള്‍ ലോകറാങ്കിങ്ങില്‍ 132-ല്‍നിന്ന് 101-ലേക്കും ഏഷ്യന്‍ റാങ്കിങ്ങില്‍ 19-ല്‍നിന്ന് 12-ലേക്കും ടീം ഉയരാൻ സാധ്യതയുണ്ട്. എട്ട് ടീമുകള്‍ക്കാണ് ഏഷ്യയില്‍ നിന്നും ലോകകപ്പ് കളിക്കാന്‍ യോഗ്യത ലഭിക്കുക.
നിലവില്‍ ഏഷ്യാ കപ്പ് യോഗ്യത മത്സരം കളിക്കുന്ന ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. നിലവില്‍ 32 ടീമുകളാണ് ലോകകപ്പിന്റെ ഫൈനല്‍റൗണ്ടില്‍ കളിക്കുന്നത്. ഇതില്‍ 29 ടീമുകള്‍ നേരിട്ടും രണ്ടുടീമുകള്‍ പ്ലേ ഓഫ് വഴിയും യോഗ്യതനേടും. ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തുമ്പോള്‍ 39 ടീമുകള്‍ നേരിട്ട് യോഗ്യതനേടും. ഏഷ്യയില്‍നിന്ന് നിലവില്‍ നാലു ടീമുകള്‍ക്ക് നേരിട്ടും ഒരു ടീമിന് പ്ലേ ഓഫ് വഴിയുമാണ് യോഗ്യത. ഇത് എട്ടായി ഉയരും.
Post Your Comments