2,40,000 പേര്‍ക്ക് ജോലി കൊടുക്കാന്‍ തയ്യാറായി ഒരു കമ്പനി. അമേരിക്കൻ കോഫിഹൗസ് ചെയിൻ സ്റ്റാർബക്സ് ആണ് ആഗോളതലത്തില്‍ 2021 ഓടെ 68000 ഓളം ജോലി ഉള്‍പ്പെടുത്തി 2,40,000 പേര്‍ക്ക് ജോലി നല്‍കാന്‍ ഒരുങ്ങുന്നത്. ബുധനാഴ്ച നടന്ന വാർഷിക ഓഹരി ഉടമകളുടെ യോഗത്തിൽ ആണ് ഇങ്ങനെയൊരു പദ്ധതി കമ്പനി പ്രഖ്യാപിച്ചതെന്നാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട് . ഏപ്രില്‍ 3 ന് നടക്കുന്ന വ്യാപാര ഉടമകളുടെ യോഗത്തില്‍ സി ഇ ഒ ആകുന്നതിനു മുന്‍പ് ഹവർദ് ഷൂട്ട്‌സ് പങ്കെടുക്കുകയും സി ഇ ഒ ആകുന്നതു വരെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുകയും ചെയും.സ്റ്റാർബക്സ് ബിസിനസ് രംഗത്തെ മികച്ച മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ നിലവില്‍ ഒരു ചൈന കമ്പനിയും ഒപ്പം ഇറ്റാലിയന്‍ കമ്പനികളും വിപണിയില്‍ കൊണ്ട് വരാനാണ് അമേരിക്കൻ കോഫിഹൗസിന്റെ തീരുമാനം. 2021 ഓടെ ആഗോളതലത്തില്‍ 12000 സ്റോറുകള്‍ കൂടി ചേര്‍ക്കാനും പദ്ധതി ഉണ്ട്.പക്ഷേ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വതന്ത്ര വ്യാപാരത്തിനു എതിരായതിനാല്‍ അത് ആഗോള ബ്രാൻഡുകളെ ബാധിച്ചേക്കാം എന്നും ആശങ്കയുമുണ്ട്.
കഴിഞ്ഞ പ്രാവശ്യത്തെ പ്രചാരണ സമത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലാരി ക്ലിന്റണ്‍ സാധ്യത ഉള്ളത് കൊണ്ട് തന്നെ ഇതിനാവശ്യമായ ശുപാര്‍ശ നേരത്തെ തന്നെ നല്‍കിയിരുന്നുവെന്നു ഷൂട്സ്,പറഞ്ഞു . കൂടാതെ ട്രംപിന്റെ നയങ്ങളോട് സ്റ്റാര്‍ബക്സ് ഒന്നിച്ചു പോകുമോ എന്നത് സംശയകരമാണെന്നും വ്യക്തമാക്കി.യാത്ര വിലക്ക് നിരോധിച്ചതിന് ശേഷം സ്റ്റാർബക്സ് അമേരിക്കയ്ക്ക് പുറമേ ലോകമെമ്പാടുമുള്ള 10,000 അഭയാർഥികളെ നിയമിക്കാനാണ് അമേരിക്കൻ കോഫിഹൗസിന്റെ തീരുമാനം.
Post Your Comments