കൊച്ചി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വിഷയത്തില്‍ പ്രതികരിച്ച് നടന് ശ്രീനിവാസന്. ബുദ്ധിയില്ലാത്ത ഭരണാധികാരികളാണ് പുഴയും കാടും വേണ്ടെന്നു പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടത്തട്ടുകാര്‍ക്ക് പണം അടിച്ചുമാറ്റാനുള്ള പദ്ധതിയാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെന്ന് ശ്രീനിവാസന് നേരത്തെ പറഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിര്‍ത്തിവെയ്ക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. നമുക്ക് ആവശ്യമുള്ള വൈദ്യുതിയുടെ ഒരുശതമാനം പോലും അതിരപ്പിള്ളിയില്‍ നിന്ന് ലഭിക്കില്ലെന്നാണ് താരം പറയുന്നത്. വനവും പുഴയും നശിപ്പിച്ച് ഇങ്ങനെയൊരു നീക്കം നടത്തുന്നു. ഒരു ചെറിയ ജീവിക്ക് വംശനാശം സംഭവിക്കുമെന്ന് കണ്ടെത്തിയാണ് അദാനിക്ക് ഓസ്ട്രേലിയയില്‍ ഒരു സ്ഥലത്ത് ഖനനം ചെയ്യാന്‍ അനുമതി നിഷേധിച്ചത്.
ആ ബുദ്ധിപോലും ഇവിടുത്തെ ഭരണാധികാരികള്‍ക്കില്ല. ബുദ്ധിയുള്ള ഭരണാധികാരികളും ശാസ്ത്രജ്ഞരും അത്തരത്തിലാണ് ചിന്തിക്കുകയെന്നും ശ്രീനിവാസന് പറഞ്ഞു.
Post Your Comments