Kerala

സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണം: പോലീസിന് വീഴ്ച പറ്റിയെന്ന് ചെന്നിത്തല

മാവേലിക്കര: കേരളാ പോലീസിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണം വര്‍ധിക്കാന്‍ കാരണം പോലീസിന്റെ വീഴ്ചയാണെന്ന് ചെന്നിത്തല പറയുന്നു. പോലീസിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനം കൊണ്ടാണ് എല്ലാം സംഭവിക്കുന്നത്.

കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ലാതായിരിക്കുന്നു. വളരെ പൈശാചികമായ നടപടിയാണ് മാവേലിക്കര പീഡനത്തില്‍ നടന്നത്. കേരളത്തില്‍ നടക്കുന്ന വ്യാപകമായ സ്ത്രീ പീഡനങ്ങളുടെ അവസാനത്തെ ഇരയാണ് മാവേലിക്കരയിലെ അമ്മ. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ സ്ത്രീകളെ പോലും ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വ്യാപകമാവുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

പോലീസ് കേസുകള്‍ ഗുരുതരമായി എടുക്കുന്നില്ല. കാര്യമായ നടപടികള്‍ ഇല്ലാത്തതാണ് വീണ്ടും സമാനമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്. സര്‍ക്കാര്‍ ഇതില്‍ പരാജയപ്പെട്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button