വാഷിങ്ടണ്‍: നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിന്‍റെ പ്രധാനഭാഗം ശൂന്യാകാശത്ത് അടർന്ന് വീണു. താപനില ഉയരുമ്പോള്‍ പര്യവേഷകരെ സംരക്ഷിക്കുന്ന ഫാബ്രിക് ഷീല്‍ഡാണ് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും അടര്‍ന്നു വീണത്. നാസയിലെ പര്യവേഷകരായ പെഗ്ഗി വിറ്റ്സണ്‍, ഷെയ്ന്‍ കിംബ്രോ എന്നിവരുടെ ബഹിരാകാശ നടത്തത്തിനിടെയാണ് ഷീല്‍ഡ് തകർന്നത്.
പര്യവേഷകര്‍ക്ക് ശബ്ദം പുറത്തേക്ക് വരാത്ത അവസ്ഥ സംഭവിച്ചതായും ഇപ്പോൾ സ്ഥിതിഗതികൾ സാധാരണനിലയിലായെന്നും നാസ വക്താവ് അറിയിച്ചു.
Post Your Comments