ലോകത്ത് ഏറ്റവും കൂടുതൽ തിരയപ്പെട്ട ആപ്പ് എന്ന ബഹുമതി സ്നാപ്പ് ചാറ്റ് സ്വന്തമാക്കി. ഫോര്‍ബ്സ് മാസികയുടെ കണക്കുകള്‍ പ്രകാരമാണ് സ്നാപ്പ് ചാറ്റ് ഒന്നാമതെത്തിയത്. തൊട്ടു പിന്നാലെ ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം രണ്ടാം സ്ഥാനവും,ഫേസ്ബുക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗൂഗിളിന്റെ യൂടൂബ് ആപ്പും മെസേജിങ് ആപ് ആയ കിക്കും നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി.
2012ല്‍ പുറത്തിറങ്ങിയ സ്നാപ്‌ചാറ്റിനു ദിവസേന നൂറ്റമ്പതെട്ട് ദശലക്ഷത്തോളം ഉപഭോക്താക്കള്‍ ആണ് ഉള്ളത്. യുവാക്കളുടെ ഇടയില്‍ ജനപ്രിയതയുള്ള ആപ് ആയ സ്നാപ്‌ചാറ്റിലെ സ്റ്റോറി ഫീച്ചറിനു വലിയ ശ്രദ്ധപിടിച്ചുപറ്റാൻ സാധിച്ചിരുന്നു. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയാണ് സ്നാപ്‌ചാറ്റിന്‍റെ മുഖ്യ എതിരാളികള്‍. ആപ് സ്റ്റോറില്‍ തിരഞ്ഞ ആദ്യ അമ്പതു വാക്കുകളില്‍ തൊണ്ണൂറു ശതമാനവും ബ്രാന്‍ഡുകള്‍ ആണെന്ന് ഫോബ്‌സ് പറയുന്നു
Post Your Comments