പോക്സോ കോടതിയില്‍ ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞ് പ്രതി

കല്‍പ്പറ്റ: വയനാട്ടില്‍ പോക്സോ ജഡ്ജി പഞ്ചാപകേശനുനേരെ ചെരിപ്പേറ്. മേപ്പാടി സ്വദേശിയായ അറുമുഖനാണ് ആക്രമണം നടത്തിയത്. കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് അറുമുഖൻ ചെരിപ്പെറിഞ്ഞത്.കേസില്‍ 20 വര്‍ഷത്തെ തടവിന് പ്രതിയെ ജഡ്ജി ശിക്ഷിച്ചിരുന്നു. പോക്സോ നിയമത്തില്‍ ഇരട്ടനീതി നിലനില്‍ക്കുന്നതായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

ഏറുകൊണ്ട ജഡ്ജി ആസ്പത്രിയില്‍ ചികിത്സതേടി.ആദിവാസികൾക്കിടയിലെ പോക്സോ നടപടികള്‍ നേരിട്ടവരും കുടുംബാംഗങ്ങളും വയനാട് കളക്ടറേറ്റിന് മുന്നില്‍ ഉപവാസ സമരവും മറ്റു പ്രതിഷേധങ്ങളും നടത്തിയിരുന്നു. ഇതിനിടെയാണ് ചെരിപ്പേറ് ഉണ്ടായത്.

Share
Leave a Comment