നെടുമ്പാശ്ശേരി: അവധിക്കാലത്തെ തിരക്ക് മുതലാക്കി വിമാനയാത്ര നിരക്കിൽ വൻവർധനവ്. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും യൂറോപ്പ്, അമേരിക്ക, ഗൾഫ് എന്നിവിടങ്ങളിലേക്കുള്ള യാത്രാനിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്. അവധിക്കാലം തുടങ്ങിയതോടെ പ്രവാസികളുടെ കുടുംബങ്ങൾ ഗൾഫിലേക്ക് പോകുന്നതും ഉംറ തീര്‍ത്ഥാടകരുടെ തിരക്കും നിരക്കു കൂട്ടാന്‍ കാരണമായിട്ടുണ്ട്.
കൊച്ചിയിൽ നിന്ന് ദുബായിലേക്ക് 20,000 രൂപയിലധികമാണ് ഇപ്പോൾ ഈടാക്കുന്ന തുക. തിരക്ക് കുറവുള്ള സമയങ്ങളിൽ 5,000 രൂപയ്ക്കു വരെ ടിക്കറ്റ് ലഭിച്ചിരുന്നു. ഷാര്‍ജ, ദോഹ, കുവൈത്ത്, അബുദാബി എന്നിവിടങ്ങളിലേക്കെല്ലാം ടിക്കറ്റ് ലഭിക്കണമെങ്കിൽ 20,000 ൽ അധികം രൂപ ചിലവാക്കേണ്ട അവസ്ഥയാണ്. ചെലവു കുറഞ്ഞ വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പോലും ദുബായിലേക്കും മറ്റും 21,000 രൂപയാണ് നിരക്ക്. തിരക്കായതോടെ യൂറോപ്പ്, അമേരിക്ക യാത്രകള്‍ക്കുണ്ടായിരുന്ന ഇളവുകളും ആനുകൂല്യങ്ങളും വിമാനക്കമ്പനികള്‍ പിന്‍വലിച്ചിട്ടുണ്ട്.
Post Your Comments