ന്യൂഡൽഹി: ജ്യോതിഷികള്‍ നടത്തുന്ന തിരഞ്ഞെടുപ്പ് ഫല പ്രവചനം നിയമവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. സെക്ഷന്‍ 162A യുടെ ലംഘനമാണ് ഇതെന്നും തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് നടത്തുന്ന ഏത് തരത്തിലുമുള്ള പ്രവചനങ്ങളും നിയമവിരുദ്ധമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
പോളിങ്ങ് തുടങ്ങി അവസാനിക്കുന്നതുവരെയാണ് വിലക്കിന്റെ സമയ പരിധി. ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ വോട്ടര്‍മാരെ സ്വാധീനിയ്ക്കാന്‍ ഇടയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം.
Post Your Comments