ഫിഫ റാങ്കിങ് അർജന്റീനയ്ക്ക് നിരാശ. ഏറ്റവും പുതിയ റാങ്കിങ് പട്ടിക പ്രകാരം അര്‍ജന്‍റീനയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ബ്രസീല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലോകകപ്പ് യോഗ്യത മത്സരത്തിലെ തകർപ്പൻ പ്രകടനം ബ്രസീലിന് നേട്ടമായി. ആറ് വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ ഇപ്പോൾ റാങ്കിങ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ലോകചാംപ്യന്‍മാരായ ജര്‍മനി മൂന്നാം സ്ഥാനവും ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ ചിലി നാലാം സ്ഥാനവും ,കൊളംബിയ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
ലോകകപ്പ് യോഗ്യത റൗണ്ടില്‍ 14 മത്സരങ്ങളില്‍ നിന്ന് 10 വിജയവും ഒരു സമനിലയും, മൂന്നു തോല്‍വികളുമാണ് ബ്രസീലിന്റെ സമ്പാദ്യം. പുതിയ പരിശീലകനായി ചുമതലയേറ്റ ടിറ്റെയുടെ കീഴില്‍ ഒന്‍പത് മത്സരങ്ങളിലും ബ്രസീലിന് വിജയം കരസ്ഥമാക്കാൻ സാധിച്ചു. ഇതോടെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായും ബ്രസീല്‍ മാറി്. എന്നാൽ ബൊളീവയയോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതയും തുലാസിലാണ്. 14 മത്സരങ്ങളില്‍ നിന്ന് ആറ് ജയവും നാല് തോല്‍വിയും നാല് സമനിലയുമാണ് അര്‍ജന്രീനയുടെ സമ്പാദ്യം. ഇതോടെ ലാറ്റിന്‍ അമേരിക്കന്‍ യോഗ്യത പട്ടികയില്‍ 22 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ അര്‍ജന്റീന.
Post Your Comments