ഹൈദരാബാദ്: രാഷ്ട്രീയ നേതാവിനുവേണ്ടി ചെയ്യാത്ത കുറ്റം ഏറ്റെടുത്ത് ജയിലില്‍ കിടന്നത് എട്ട് വര്‍ഷം. ബലാത്സംഗക്കേസിലാണ് രാഷ്ട്രീയ നേതാവിന്റെ ചെറുമകനുവേണ്ടി മറ്റൊരാള്‍ കുറ്റം ഏറ്റെടുത്തത്. ഹൈദരാബാദിലാണ് സംഭവം.
പി. സത്യം ബാബു എന്ന യുവാവാണ് എട്ട് വര്‍ഷം ജയിലില്‍ കിടന്നത്. വിജയവാഡയില്‍ ഫാര്‍മസി വിദ്യാര്‍ത്ഥിനിയായിരുന്ന ആയിഷ മീര എന്ന 17കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2007ലാണ് സംഭവം നടന്നത്. കേസില്‍ സത്യം ബാബുവിനെ വിജയവാഡ വനിതാ സ്പെഷ്യല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
എന്നാല്‍, കുറ്റക്കാരന്‍ സത്യം ബാബു അല്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. എന്നാല്‍, ഫലം ഉണ്ടായില്ല. രാഷ്ട്രീയ നേതാവിനെയും കുടുംബത്തെയും രക്ഷിക്കാന്‍ പലരും ശ്രമിച്ചു. ഹോസ്്റ്റല്‍ മുറിയിലാണ് ആയിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ആയിഷയെ താന്‍ ബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പ്രതി എഴുതിയ കത്ത് ലഭിച്ചിരുന്നു.
എന്നാല്‍, ഇതില്‍ തന്നെ പല രഹസ്യങ്ങളും മറഞ്ഞിരിപ്പുണ്ടായിരുന്നു. 2008 ഓഗസ്റ്റില്‍ മൊബൈല്‍ ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട ഒരു കേസിലാണ് സത്യം ബാബു അറസ്റ്റിലാവുന്നത്. പിന്നീട് ഇയാളുടെ തലയില്‍ കുറ്റം ചുമത്തുകയായിരുന്നു. സത്യം ബാബു കുറ്റം സമ്മതിച്ചുവെന്നാണ് അന്ന് പോലീസ് വ്യക്തമാക്കിയത്. എന്നാല്‍ മുന്‍ ഉപമുഖ്യമന്ത്രി കൊണേരു രംഗ റാവുവിന്റെ ചെറുമകനെ രക്ഷിക്കുന്നതിനാണ് പോലീസ് സത്യം ബാബുവിന്റെ തലയില്‍ കുറ്റം ചുമത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എട്ട് വര്‍ഷത്തെ ജയില്‍ ജീവിതത്തിനുശേഷമാണ് ബാബുവിനെ വിട്ടയച്ചത്.
Post Your Comments